വിമാനയാത്രയ്ക്ക് ഒരുങ്ങവേ ദേഹാസ്വസ്ഥ്യം, ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ഐസിയുവിൽ

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാളിനെ ദേഹാസ്വസ്ഥ്യം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചു. വിമാന യാത്രയ്ക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വായയിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെട്ട മായങ്കിനെ അഗർത്തലയിലെ ഐഎൽഎസ് ഹോസ്പിറ്റലിലെ ഐസിയുവിലണ് പ്രവേശിപ്പിച്ചത്. ഒരു ബോട്ടിലിൽ നിന്ന് വെള്ളം കുടിച്ചതിനു പിന്നാലെയാണ് അഗർവാളിന് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. താരത്തോടൊപ്പം ടീം മാനേജർ രമേശും വിമാനത്തിൽ നിന്ന് തിരിച്ചിറങ്ങി.

ഫെബ്രുവരി 2ന് റെയിൽവേയ്സിനെതിരെ ആരംഭിക്കുന്ന രഞ്ജി മത്സരത്തിനായി അഗർത്തലയിൽ നിന്ന് സൂറത്തിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുകയായിരുന്നു മായങ്ക്. രഞ്ജിയിൽ കർണാടക ടീമിൻ്റെ ക്യാപ്റ്റനാണ് അദ്ദേഹം. താരം അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...