2023ൽ ദുബായ് വിമാനത്താവളങ്ങളിലെ ബയോമെട്രിക് സംവിധാനം ഉപയോഗപ്പെടുത്തിയത് 2.1 കോടി യാത്രക്കാർ

Date:

Share post:

2023-ൽ ദുബായ് എയർപോർട്ടുകളിലൂടെയുള്ള തടസ്സങ്ങളില്ലാത്ത യാത്രയ്ക്ക് 2.1 കോടി യാത്രക്കാർ ബയോമെട്രിക് തിരിച്ചറിയൽ ഉപയോഗിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്).

വിരലടയാളം ഉപയോ​ഗിച്ചും “ഫേസ്‌പ്രിൻ്റ്” (മുഖം തിരിച്ചറിയൽ) ഉപയോ​ഗിച്ചും ഇമിഗ്രേഷൻ ഏരിയയിലെ നടപടികൾ വളരെ വേ​ഗത്തിലാക്കാൻ ബയോമെട്രിക് സംവിധാനം സഹായകമായി. എയർപോർട്ടിലെ മുഴുവൻ നടപടികളും രേഖകളില്ലാതെ മുഖം മുഖം കാണിച്ചു പൂർത്തീകരിക്കാൻ അനുവദിക്കുന്നതാണ് ദുബായിൽ ഏർപ്പെടുത്തിയ ഈ അത്യാധുനിക സാങ്കേതിക സംവിധാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ സംവിധാനം.

“ദുബൈ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇലക്ട്രോണിക് ഗേറ്റുകളുടെ ഉപയോഗം 2002 ലാണ് ആരംഭിച്ചത്, അത് പ്രധാനമായും ഇ-ഗേറ്റ് കാർഡിനെ ആശ്രയിച്ചിരിക്കുന്നു. 2017-ൽ, ഐ സ്‌കാനിനു പുറമേ പാസ്‌പോർട്ട് ഡോക്യുമെൻ്റ്, എമിറേറ്റ്‌സ് ഐഡി, ഇലക്‌ട്രോണിക് ഗേറ്റ് കാർഡ് എന്നിവയിൽ പ്രവർത്തിച്ചിരുന്ന സ്മാർട്ട് ഗേറ്റുകളിലേക്ക് മാറിയെന്ന് “ ജിഡിആർഎഫ്എ ദുബായിലെ എയർ പോർട്ട്‌സ് സെക്‌ടറിൻ്റെ അസിസ്റ്റൻ്റ് ഡയറക്‌ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ശൻഖീതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...