ഒറ്റക്കെട്ടായി അറബ് ലോകം; സാഹോദര്യ കൂടിയാലോചനകൾക്ക് നേതൃത്വം നല്‍കി ഈജിപ്റ്റ്

Date:

Share post:

അറബ് രാജ്യങ്ങൾ തമ്മിലുളള ബന്ധം ശക്തമാക്കാനുളള നീക്കങ്ങളുമായി ഈജിപ്റ്റില്‍ ചേര്‍ന്ന സാഹോദര്യ കൂടിയാലോചനാ യോഗം ശ്രദ്ധേയം. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് വിളിച്ചുചേർത്ത യോഗത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും പങ്കെടുത്തു.

സുരക്ഷയും വികസനവും സഹകരണവും സംബന്ധിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. പൊതുതാത്പര്യങ്ങള‍െ അടിസ്ഥാനമാക്കി സഹകരണം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. മേഖലയുടെ വളര്‍ച്ചയ്ക്ക് സുസ്ഥിരതയും സമാധാനവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. പ്രാദേശികമായി ഉയരുന്ന പ്രശ്നങ്ങളും അന്തർദേശീയ തലത്തിലെ പുതിയ സംഭവവികാസങ്ങളും യോഗം അവലോകനം ചെയ്തു.

സാമ്പത്തിക സഹകരണം ഉൾപ്പടെ പുതിയ നീക്കങ്ങൾ മേഖലയുടെ ഭാവിയ്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വികസന പങ്കാളിത്തം ലക്ഷ്യമിട്ടുമുള്ള പദ്ധതികൾ നടപ്പാക്കുന്നതിനും നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു. മന്ത്രിമാരും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും ചര്‍ച്ചകളുടെ ഭാഗമായി. ജിസിസി രാജ്യങ്ങൾക്ക് പുറത്തുളള അറബ് രാജ്യങ്ങളുമായും സഹകരണം മെച്ചപ്പെടുത്താന്‍ നിര്‍ണായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...