‘വരും, വന്നിരിക്കും’, ഇന്ത്യയിൽ ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി

Date:

Share post:

ഇന്ത്യയിൽ ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് നടനും ബിജെപി നേതാവ് സുരേഷ് ഗോപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ അധമസര്‍ക്കാരിന്റെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാന സർക്കാരിന് എതിരെ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

‘കെ റെയില്‍ വരും കേട്ടോ’ എന്ന് പറയുന്നത് പോലെയല്ല. യുസിസി രാജ്യത്ത് വന്നിരിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പിച്ചു പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന പദയാത്രയുടെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമായത്. തുല്യതയുടെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...