‘സാരി ധരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന് നീ എന്നോട് ക്ഷമിക്കണം’, ജിപി-ഗോപിക വിവാഹ ചിത്രം പങ്കുവച്ച് ചിരി പടർത്തി പേളി മാണി 

Date:

Share post:

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും ഞായറാഴ്ച രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായി മെഹന്ദി, ഹല്‍ദി, സംഗീത്, അയനിയൂണ് എന്നീ ചടങ്ങുകൾ നടത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യയുടെ അടുത്ത സുഹൃത്തക്കളായ മിയ, ജീവ, സ്വാസിക, പൂജിത, കുക്കു, ഷഫ്‌ന തുടങ്ങിയ താരങ്ങളെല്ലാം ഹല്‍ദിയിലും സംഗീതിലും പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ചടങ്ങിലെല്ലാം ജിപിയുടെ അടുത്ത സുഹൃത്തും നടിയും അവതാരകയുമായ പേളി മാണിയുടെ അഭാവം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. പേളി മാണി കൂടി ഉണ്ടായിരുന്നെങ്കില്‍ പരിപാടി കൂടുതല്‍ ഗംഭീരമാകുമായിരുന്നു എന്നും പേളിയെ മിസ് ചെയ്യുന്നുവെന്നും നിരവധി ആരാധകര്‍ കമന്റുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. വടക്കുംനാഥ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞുവരുന്ന ജിപിയ്ക്കും ഗോപികയ്ക്കുമൊപ്പം ഒരു സല്‍വാര്‍ ധരിച്ച് നില്‍ക്കുന്ന പേളിയെയാണ് ചിത്രത്തില്‍ കാണാൻ കഴിയുക. എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകുകയും ചെയ്യും. തമാശ രൂപേണയാണ് പേളി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

‘നിങ്ങള്‍ രണ്ടു പേര്‍ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു. ഒരു കുഞ്ഞിനെ പ്രസവിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ഇതാണ് സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് പലരും പറയും. സാരി ധരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന് നീ എന്നോട് ക്ഷമിക്കണം. പത്മസൂര്യയ്‌ക്കൊപ്പമുള്ള റോളര്‍ കോസ്റ്റര്‍ റൈഡിന് ഗോപിക തയ്യാറായിക്കോളൂ.’ ചിത്രത്തിനൊപ്പം പേളി കുറിച്ചു.

ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇതില്‍ വളരെ രസകരമായ കമന്റ് പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിന്റെതാണ്. ‘മതി, മതി, വേഗം തിരിച്ചു വാ. രണ്ട് കൊച്ചുങ്ങളെ ഹാന്‍ഡ്ല്‍ ചെയ്യാന്‍ ഒത്തിരി പാടാണ്’- എന്നാണ് ശ്രീനിഷ് കുറിച്ചത്. അതേസമയം ‘എഡിറ്റിങ് സിംഹമേ’ എന്ന് നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി 13-നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം കഴിഞ്ഞിട്ട് കുറച്ച് നാളുകള്‍ ആയിട്ടേയുള്ളൂ. അതിനാൽ പേളിക്ക് വിവാഹത്തിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മലയാളത്തിന് അഭിമാനം; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ‘പെരിയോനേ’

മലയാളത്തിന് അഭിമാനമായി ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംനേടി ആടുജീവിതം സിനിമയിലെ ​ഗാനം. എ.ആർ.റഹ്മാന്റെ 'പെരിയോനേ' എന്ന ​ഗാനമാണ് ലോക പ്രശസ്തമായ...

ഇടവേളയ്ക്ക് ശേഷം വക്കീൽ കോട്ടണിഞ്ഞ് സുരേഷ് ​ഗോപി; ജെ.എസ്.കെ ഉടൻ തിയേറ്ററിലേയ്ക്ക്

ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു. 'ജെ.എസ്.കെ' അഥവാ 'ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെയാണ് സുരേഷ്...

ഒമാൻ ദേശീയദിനം; സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനിൽ ദേശീയദിനത്തിന് പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തിയ്യതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിൽ പൊതുഅവധി ബാധകമായിരിക്കും. രണ്ട് ദിവസത്തെ ദേശീയദിന അവധിക്ക്...

എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ച മാറ്റം, ഞെട്ടിപ്പോയെന്ന് ആരാധകർ; വൈറലായി അമൃത നായരുടെ പഴയ ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി മിനിസ്ക്രീൻ...