എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും. പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാനിച്ചതോടെ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേയ്ക്ക് യോഗ്യത നേടിയ ടീമുകൾ ഏതെല്ലാമാണെന്നും വ്യക്തമായി. നാളെ മുതൽ ജനുവരി 31 വരെയാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ നടക്കുക.
6 ഗ്രൂപ്പുകളിൽ നിന്നുള്ള ഒന്ന്, രണ്ട് സ്ഥാനക്കാരും, ബി, സി, ഡി, ഇ ഗ്രൂപ്പുകളിൽ നിന്നുള്ള മൂന്നാം സ്ഥാനക്കാരും ഉൾപ്പെടെ 16 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. 28ന് ഓസ്ട്രേലിയ – ഇന്തോനേഷ്യ, തജികിസ്താൻ – യുഎഇ, 29ന് ഇറാഖ് – ജോർദാൻ, ഖത്തർ – പാലസ്തീൻ, 30ന് ഉസ്ബെക്കിസ്ഥാൻ – തായ്ലൻഡ്, സൗദി അറേബ്യ – സൗത്ത് കൊറിയ, 31ന് ബഹ്റൈൻ – ജപ്പാൻ, ഇറാൻ – സിറിയ എന്നീ ടീമുകളാണ് രണ്ടാം റൗണ്ടിൽ മാറ്റുരയ്ക്കുക.
രാജ്യത്തുടനീളമായി ഒൻപത് സ്റ്റേഡിയങ്ങളിലായാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്നത്. 51 മത്സരങ്ങളുൾപ്പെട്ട ഏഷ്യൻ കപ്പിന്റെ ഫൈനൽ ഫെബ്രുവരി 10-നാണ് നടക്കുക.