എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരയുള്ള എഫ്‌ഐആർ കിട്ടി: 2 മണിക്കൂറുകൾക്ക് ശേഷം കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച്‌ ഗവർണർ

Date:

Share post:

എസ്‌എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവർണർ 2 മണിക്കൂറുകൾക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. എഫ്‌ഐആറിന്റെ പകർപ്പ് കൈയിൽ കിട്ടിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ പരിപാടിക്കായി ഗവർണർ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.

ഗവർണർക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവർണർക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ഐപിസി 124 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉൾപ്പടെ 17 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. ഗവർണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറിൽ പറയുന്നു.

പ്രതിഷേധത്തിനിടെ കാറിൽനിന്നിറങ്ങിയ ഗവർണർ, എസ്‌എഫ്‌ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ലെന്ന് പൊലീസിനോട് ചോദിച്ചു.സംസ്ഥാന പൊലീസ് മേധാവി ഗവർണറെ നേരിട്ട് ഫോണിൽ വിളിച്ച്‌ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാൻ ഗവർണർ തയാറായില്ല. ഒടുവിൽ എഫ്‌ഐആറിന്റെ പകർപ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...