വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി! സ്കൂൾ ബസ്സുകളിൽ കർശന പരിശോധന നടത്തി ദുബായ് ആർടിഎ

Date:

Share post:

ആവശ്യമായ പെർമിറ്റില്ലാതെ ജോലി ചെയ്തിരുന്ന ചില സ്കൂൾ ബസ് ഡ്രൈവർമാരെയും ട്രാൻസ്‌പോർട്ട് അറ്റൻഡൻ്റുമാരെയും കണ്ടെത്തി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സ്‌കൂൾ ബസുകളിൽ മൊത്തം 6,323 പരിശോധനകൾ നടത്തിയതായി ആർടിഎ പറഞ്ഞു.

സ്‌കൂൾ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ എത്ര നിയമലംഘനങ്ങൾ നടത്തിയെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല. പെർമിറ്റ് ഇല്ലാതെയുള്ള സ്‌കൂൾ ഗതാഗതം, സ്‌കൂൾ ബസുകൾ ഓടിക്കുന്നത് അനധികൃത ഡ്രൈവർ, സീറ്റുകൾ സംബന്ധിച്ച് ആർടിഎ അംഗീകരിച്ച സാങ്കേതിക നിബന്ധനകൾ അവഗണിക്കുക, സ്കൂൾ ബസുകളുടെ ഇൻ്റീരിയർ, എക്സ്റ്റീരിയർ രൂപങ്ങളുടെ അംഗീകൃത സാങ്കേതിക സവിശേഷതകൾ പാലിക്കാത്തത്. തുടങ്ങിയാണ് ആർടിഎ പരിശോധനകളുടെ ഭാ​ഗമാക്കിയത്. ബസിനുള്ളിൽ അഗ്നിശമന ഉപകരണം, ജിപിഎസ് ട്രാക്കിംഗ് സംവിധാനം, ക്യാമറകൾ എന്നിവ ഇല്ലാത്തതുൾപ്പെടെ മറ്റ് ബസ് സുരക്ഷാ നിയമങ്ങളുടെ ലംഘനവും ആർടിഎ കണ്ടെത്തി.

സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ, ഒരു സ്കൂൾ ബസ് ഡ്രൈവർ ഡ്രൈവിംഗ് ലൈസൻസിൻ്റെ അതേ വിഭാഗത്തിലുള്ള പെർമിറ്റും ആർടിഎയിൽ നിന്ന് നേടിയിരിക്കണം. പെർമിറ്റ് ലഭിക്കുന്നതിന്, ഡ്രൈവർക്ക് 25 വയസ്സിന് താഴെയായിരിക്കരുത്, നല്ല പെരുമാറ്റം ഉണ്ടായിരിക്കണം, ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കരുത്. വൈദ്യശാസ്ത്രപരമായി ഫിറ്റായിരിക്കണം കൂടാതെ RTA അംഗീകരിച്ച ടെസ്റ്റുകളിൽ വിജയിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...