മദീനയിലെ പ്രവാചക പള്ളിയിൽ പ്രാർത്ഥന നിർവഹിക്കുന്നതിന് പുതിയ ക്രമീകരണം

Date:

Share post:

മദീനയിലെ പ്രവാചക പള്ളിയിൽ റൗദ ശരീഫിൽ പ്രാർത്ഥന നിർവഹിക്കുന്നതിന് പുതിയ ക്രമീകരണം നിലവിൽ വന്നു. റൗദ ശരീഫിലെത്തുന്ന വിശ്വാസികളുടെ പ്രവേശനവും കർമ്മങ്ങളും എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പുതിയ ക്രമീകരണം നടപ്പിലാക്കിയിരിക്കുന്നത്.

സ്‌മാർട്ട് ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന നൂതന ഡിജിറ്റൽ സംവിധാനങ്ങൾക്കനുസരിച്ചാണ് പുതിയ ക്രമീകരണങ്ങൾ പ്രവർത്തിക്കുക. ഇതനുസരിച്ച് നുസുക് പ്ലാറ്റ്ഫോം വഴി പെർമിറ്റ് ലഭിച്ചവരോട് അനുവദിച്ചിരിക്കുന്ന സമയത്തിന്റെ 24 മണിക്കൂർ മുമ്പ് വീണ്ടും സന്ദർശനം സ്ഥിരീകരിക്കാനോ റദ്ദാക്കാനോ ആവശ്യപ്പെടും. തുടർന്ന് സന്ദർശകർ മസ്‌ജിദു നബവിയുടെ മുറ്റത്തെത്തുമ്പോൾ പ്രവേശന കവാടത്തിലേക്കുള്ള വഴി കാണിക്കുന്ന സ്ക്രീനുകൾ തെളിയും. കൂടാതെ സ്വീകരിക്കാനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമുണ്ടാകും.

തുടർന്ന് സന്ദർശകർ സ്വയം പ്രവർത്തിക്കുന്ന ഗേറ്റുകളിലെത്തി പെർമിറ്റിലെ ക്യൂ-ആർ കോഡ് സ്‌കാൻ ചെയ്‌ത ശേഷം കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പ്രവേശിക്കണം. അനുവദിച്ചിരിക്കുന്ന സമയത്തിന് മുമ്പോ ശേഷമോ എത്തുന്നവർക്ക് ഈ ഗേറ്റിൽ നിന്ന് പ്രത്യേക വഴിയിലൂടെ പുറത്തേയ്ക്ക് പോകേണ്ടതായും വരും. അറിയിപ്പ് ലഭിക്കുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും പ്രത്യേക പാതയിലൂടെ വിശ്വാസികൾക്ക് റൗദാ ശരീഫിലേക്ക് നീങ്ങാം. സന്ദർശന സമയം അവസാനിക്കുമ്പോഴും ഇത്തരത്തിൽ അറിയിപ്പ് ലഭിക്കുകയും പുറത്തേക്കുള്ള വഴിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.

മദീനയിലെ റൗദ ശരീഫിലേക്കുള്ള പ്രവേശനം അടുത്തിടെയാണ് വർഷത്തിൽ ഒരു തവണമാത്രമാക്കി നിയന്ത്രിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ റൗദ ശരീഫിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ക്രമീകരിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുവാനുള്ള തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...