രാജ്യാന്തര തുറമുഖങ്ങളുമായുള്ള ബന്ധം ശക്തമാകുന്നതിൻ്റെ ഭാഗമായി പുതിയ കപ്പൽ സർവ്വീസ് ആരംഭിച്ച് ഖത്തർ നാവിഗേഷൻ കമ്പനി മിലാഹ. ദമാം തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് പോകുന്ന തരത്തിലാണ് പുതിയ കപ്പൽ സർവീസുകൾ. അപ്പർ ഗൾഫ് എക്സ്പ്രസ് എന്ന പേരിലാണ് സർവ്വീസുകൾ നടത്തുന്നത്.
ദമാം തുറമുഖത്ത് നിന്നാണ് പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചതായി സൗദി പോർട്ട്സ് അതോറിറ്റിയും വ്യക്തമാക്കി. സൗദിയുടെ മറൈൻ മേഖലയ്ക്ക് കരുത്ത് പകരുമെന്നും സൗദിയുടെ സമ്പത്തിക മേഖലയിൽ വളർയുണ്ടാകുമെന്നും പോർട്ട്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.
യുഎഇയിലെ ജബൽ അലി, കുവൈറ്റിലെ അൽശുയൂഖ്, ഖത്തറിലെ ഹമദ്, ഒമാനിലെ സഹാർ,ഇറാഖിലെ ഉമ്മുഖസ്ർ എന്നിവയാണ് ആദ്യഘട്ടത്തിലുളള അഞ്ച് തുറമുഖങ്ങൾ. ആദ്യഘട്ടമെന്ന നിലയിൽ 1,015 കണ്ടെയ്നർ ശേഷിയുള്ള രണ്ടു ചരക്കു കപ്പലുകൾ ഈ തുറമുഖങ്ങൾ വഴി പ്രതിവാര സർവീസ് നടത്തും.