ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ് സംഘടിപ്പിക്കാനൊരുങ്ങി ദുബായ്. ദുബായ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28-ന് ദുബായിൽ വെച്ചാണ് റേസ് സംഘടിപ്പിക്കുക.
വിമാനങ്ങളുടെ സഹായമില്ലാതെ ജെറ്റ് എഞ്ചിനുകൾ മാത്രം ഉപയോഗിച്ച് വായുവിൽ ഉയർന്ന് പറക്കുന്ന കായിക മത്സരമാണ് ജെറ്റ് സ്യൂട്ട് റേസ്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രാപഥത്തിലൂടെ ജെറ്റ് എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള സ്യൂട്ടുകൾ ധരിച്ച മത്സരാർത്ഥികൾ സഞ്ചരിക്കുന്ന രീതിയിലാണ് ഈ മത്സരം ഒരുക്കുന്നത്. ഇത്തരത്തിലുള്ള ഒരു മത്സരം ലോകത്ത് ആദ്യമായാണ് നടത്തപ്പെടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
دبي تطلق أول بطولة في العالم للبدلات النفاثة فبراير المقبل
Dubai Sports Council announces the world’s first jet suit race pic.twitter.com/z6cxFuQBKq
— Dubai Media Office (@DXBMediaOffice) January 25, 2024
ജെറ്റ് സ്യൂട്ടുകൾ നിർമ്മിക്കുന്ന ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സ്പോർട്സ് കൗൺസിൽ ഈ മത്സരം നടത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് മത്സരാർത്ഥികളാണ് ദുബായ് ജെറ്റ് സ്യൂട്ട് റേസിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ട്.