ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഫെബ്രുവരി രണ്ടിന് നടക്കും. പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിനാണ് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിലാണ് ഓപൺ ഹൗസ് നടക്കുക.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും ഓപ്പൺ ഹൗസിൽ പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ എംബസിയിൽ എത്താം. പ്രശ്നപരിഹാരം ദ്രുതഗതിയിലാക്കുന്നതിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ജനുവരി 31നുമുമ്പ് അയക്കണമെന്ന് എംബസി അറിയിച്ചു.