1,894 വിദ്യാർത്ഥികളുടെ പഠനചെലവ് ഏറ്റെടുത്ത് ഷാർജ ചാരിറ്റി ഇന്റർനാഷണൽ (എസ്സിഐ). എസ്സിഐയുടെ ജീവകാരുണ്യ സംരംഭമായ “സ്റ്റുഡന്റ് സപ്പോർട്ട്” വഴിയാണ് 1,894 വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിനായി 2023-ൽ മൊത്തം AED13.2 ദശലക്ഷം ദിർഹം നൽകിയത്.
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ എസ്സിഐ 6.9 ദശലക്ഷം ദിർഹം സഹായം നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് സപ്പോർട്ട് വഴി ട്യൂഷനും അക്കാദമിക് ചെലവുകളും നൽകുന്നു. ഇത് അവരുടെ വിദ്യാഭ്യാസം തുടരാൻ സഹായകമാകുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്ക് ആശ്വാസം നൽകുന്നതിനും തടസ്സമില്ലാത്ത വിദ്യാഭ്യാസ പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ സഹായം പദ്ധതി.