മുന്നറിയിപ്പുകൾ അവഗണിക്കുന്നു; ഈ വര്‍ഷം രക്ഷിച്ചത് 36 കുട്ടികളെ

Date:

Share post:

നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അടച്ചിട്ട വാഹനത്തില്‍ കുട്ടികളെ ഇരുത്തി മുതിര്‍ന്നവര്‍ പുറത്തുപോകുന്ന പ്രവണത തുടരുകയാണെന്ന് ദുബായ് പൊലീസ്. അപകടത്തിന് കാരണമാകാവുന്ന നിലയില്‍ കണ്ടെത്തിയ 36 കുട്ടികളെ ഈ വര്‍ഷം രക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി.

ചൂടുകാലത്താണ് കൂടുതല്‍ അപകട സാധ്യത. വാഹനത്തിനുളളിലെ താപനില 70 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. കുട്ടികൾ വാഹനത്തിനുളളില്‍ ഒറ്റയ്ക്കായാല്‍ ചൂട് താങ്ങാന്‍ ക‍ഴിയാതെ വരികയും മരണകാരണമാകാവുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചെറിയ സമയത്തേക്കുപോലും കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കുന്ന പ്രവണത ‍ഒ‍ഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

ചെറിയ ഷോപ്പിങ്ങിംനും മറ്റു ഇറങ്ങുമ്പോ‍ഴാണ് കുട്ടികളെ സൗകര്യാര്‍ത്ഥം കാറിനുളളില്‍ ഒറ്റ്യ്ക്ക് ഇരുത്തുന്നത്. എന്നാല്‍ തിരക്കില്‍പെടുകയും തിരികെയെത്താന്‍ വൈകുകയും ചെയ്താല്‍ വലിയ അപകടത്തിലേക്ക് ‍വ‍ഴിവയക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അടച്ചിട്ട വാഹനത്തില്‍ കുട്ടികളെ ഇരുത്തി മുതിര്‍ന്നവര്‍ പുറത്തുപോകുന്ന പ്രവണത തുടരുകയാണെന്ന് ദുബായ് പൊലീസ്. അപകടത്തിന് കാരണമാകാവുന്ന നിലയില്‍ കണ്ടെത്തിയ 36 കുട്ടികളെ ഈ വര്‍ഷം രക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി.

ചൂടുകാലത്താണ് കൂടുതല്‍ അപകട സാധ്യത. വാഹനത്തിനുളളിലെ താപനില 70 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. കുട്ടികൾ വാഹനത്തിനുളളില്‍ ഒറ്റയ്ക്കായാല്‍ ചൂട് താങ്ങാന്‍ ക‍ഴിയാതെ വരികയും മരണകാരണമാകാവുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചെറിയ സമയത്തേക്കുപോലും കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കുന്ന പ്രവണത ‍ഒ‍ഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

ചെറിയ ഷോപ്പിങ്ങിംനും മറ്റു ഇറങ്ങുമ്പോ‍ഴാണ് കുട്ടികളെ സൗകര്യാര്‍ത്ഥം കാറിനുളളില്‍ ഒറ്റയ്ക്ക് ഇരുത്തുന്നത്. എന്നാല്‍ തിരക്കില്‍പെടുകയും തിരികെയെത്താന്‍ വൈകുകയും ചെയ്താല്‍ വലിയ അപകടത്തിലേക്ക് ‍വ‍ഴിവയക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

കുട്ടികൾ കാറിനുളളില്‍ കുടുങ്ങുകയും ഡോര്‍ തുറക്കാന്‍ ക‍ഴിയാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ദയില്‍പ്പെട്ടാല്‍ രക്ഷിതാക്കൾക്കെതിരേ 5000 ദിർഹം പി‍ഴയും തടവും ഉൾപ്പെടെ ചുമത്താമെന്നും പൊലീസ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...