യുഎഇ SWAT ചലഞ്ച് 2024 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 3 ന് അൽ റുവയ്യയിലെ ട്രെയിനിംഗ് സിറ്റിയിൽ ആണ് മത്സരം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് “ദുബായ് പ്ലാറ്റിനം ലിസ്റ്റ്” വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ സൗജന്യ ടിക്കറ്റുകൾ നേടാം
ദുബായ് പോലീസിന്റെയും ദുബായ് പോലീസ് അക്കാദമിയുടെയും വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക യൂണിറ്റുകളുടെ സൈനിക പരേഡും പോലീസ് ബാൻഡിന്റെ പ്രകടനങ്ങളും SWAT ചലഞ്ചിൽ കാണാം
സെക്യൂരിറ്റി ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച കെ9 യൂണിറ്റ് ഷോ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആതിഥേയത്വം വഹിക്കുന്ന ദുബായ് പോലീസ് എസ്പോർട്സ് ടൂർണമെന്റ്, ദുബായ് പോലീസ് മൗണ്ടഡ് യൂണിറ്റിന്റെ പ്രദർശനം എന്നിവയും പരിപാടിയുടെ സവിശേഷതയാണ്.
സന്ദർശകർക്കായി വ്യത്യസ്ത തരം റെസ്റ്റോറന്റുകൾ ഒരുക്കിയിട്ടുണ്ട്. സ്പോർട്സും ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം ലഭിക്കും. ചലഞ്ചിന്റെ പങ്കാളികൾ പ്രദർശിപ്പിക്കുന്ന മറ്റ് ഇനങ്ങൾക്കും അവസരമുണ്ട്.