അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തിറക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എമിറാത്തി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നത് അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്തമാണ്. സമൂഹത്തിൽ പരമ്പരാഗത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക. പൈതൃക സമ്പ്രദായങ്ങൾ രേഖപ്പെടുത്തുക. സാംസ്കാരിക പൈതൃകത്തിനായുള്ള അബുദാബിയുടെ ലക്ഷ്യത്തിന് അനുസൃതമായി, സാഹിത്യത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുക എന്നിവയെല്ലാം ഹെറിറ്റേജ് അതോറിറ്റിയുടെ ചുമതലയാണ്.
കൂടാതെ, യുഎഇയുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും കുറിച്ച് അവബോധം വളർത്തുക, ദേശീയ വ്യക്തിത്വവും പരമ്പരാഗത മൂല്യങ്ങളും ഉയർത്തിക്കാട്ടുക, സമുദായ ഐക്യം വർദ്ധിപ്പിക്കുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
അതേസമയം എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ്, കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി – അബുദാബി എന്നിവയെ മാറ്റിസ്ഥാപിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.