ഓസ്കാർ പുരസ്‌കാര നാമനിർദേശ പട്ടികയിലേക്ക് ഇന്ത്യയിൽ നിന്ന് മറ്റൊരു ചിത്രം കൂടി. നിഷ പൗജ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ചിത്രം ‘ടു കില്‍ എ ടൈഗര്‍’ ആണ് മികച്ച ഡോക്യുമെന്‍ററി വിഭാഗത്തില്‍ ഓസ്കർ നാമനിർദേശം നേടിയത്. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ‘ടു കില്‍ എ ടൈഗര്‍’ ഇതുവരെ നേടിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു 2024 ഓസ്‌കര്‍ നാമനിർദേശ പട്ടിക പ്രഖ്യാപിച്ചത്. ‘അമേരിക്കന്‍ ഫിക്ഷന്‍’, ‘അനാറ്റമി ഓഫ് എ ഫോള്‍’, ‘ബാര്‍ബി’, ‘ദ ഹോള്‍ഡോവേഴ്‌സ്’, ‘കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍’, ‘പുവര്‍ തിംഗ്‌സ്’, ‘ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്’, ‘മാസ്‌ട്രോ’, ‘ഓപ്പന്‍ഹൈമര്‍’, ‘പാസ്റ്റ് ലീവ്‌സ്’ എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള ഓസ്കാർ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.
23 വിഭാഗങ്ങളിലേക്കുള്ള നാമനിര്‍ദേശ പട്ടിക ഹോളിവുഡ് താരങ്ങളായ സാസി ബീറ്റ്സും ജാക്ക് ക്വിഡും ചേര്‍ന്നാണ് പുറത്തുവിട്ടത്. നാമനിര്‍ദേശ പട്ടികയിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 93 രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമി അംഗങ്ങളാണ്. മാര്‍ച്ച് 11ന് പുലർച്ചെയാണ് ഓസ്കര്‍ അവാർഡ് നിശ നടക്കുക.