യുഎഇ ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായ് കസ്റ്റംസ് കഴിഞ്ഞ വർഷം നടത്തിയത് അതിഗംഭീര പ്രകടനമെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ സിഇഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ്.
30.4 ദശലക്ഷത്തിലധികം കസ്റ്റംസ് ഇടപാടുകളാണ് കഴിഞ്ഞ വർഷം നടത്തിയത്. 2022ലെ 25.8 ദശലക്ഷം ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 17.5% വളർച്ചയാണ് 2023ൽ നേടിയത്. ഏറ്റവും കൂടുതൽ കസ്റ്റംസ് ഇടപാടുകൾ എന്ന റെക്കോർഡാണ് ഇതുവഴി ദുബായ് കസ്റ്റംസ് നേടിയെടുത്തത്.
2021 സെപ്റ്റംബറിൽ സമാരംഭിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ വിജയമാണ് ഈ വിജയത്തിന് കാരണം. ഇലക്‌ട്രോണിക്, ഇന്റലിജന്റ് കസ്റ്റംസ് സേവനങ്ങൾക്കുള്ള ഉപഭോക്തൃ സംതൃപ്തി 98%ത്തിലെത്തി . ദുബായ് കസ്റ്റംസ് അതിന്റെ പ്രോഗ്രാമുകളിലൂടെയും സിസ്റ്റങ്ങളിലൂടെയും പ്രതിദിനം 84,000 കസ്റ്റംസ് ഇടപാടുകളാണ് നടത്തിയത്.
https://twitter.com/DXBMediaOffice/status/1749835554923954577?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1749835554923954577%7Ctwgr%5E7a0f4c7ea81180919ac9901a8dd5980ddcb63b66%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FDXBMediaOffice%2Fstatus%2F1749835554923954577