നടി ഷക്കീലയെ വളർത്തു മകൾ ആക്രമിച്ചു എന്ന വാർത്തയിൽ വിശദീകരണവുമായി താരത്തിന്റെ വളർത്തു മകൾ ശീതൾ രംഗത്ത്. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറയുന്നു. ഇത്തരത്തിൽ തന്നെ അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. പൊലീസിൽ വ്യാജ പരാതി നൽകുമെന്ന് ഭീഷണിയെന്നും പ്രശ്നം സംസാരിച്ചു തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദേശം അനുസരിച്ച് പ്രശ്നം തീർത്തു എന്നും ശീതൾ പറയുന്നു. എന്നാൽ ഷക്കീല വീണ്ടും പരാതി നൽകിയതിനാൽ താനും കേസ് നൽകിയെന്നും ശീതൾ കൂട്ടിച്ചേർത്തു.
പതിനഞ്ച് ദിവസം മുമ്പ് താനും ഷക്കീലയും തമ്മിൽ വഴക്കുണ്ടായെന്നും അന്ന് വീട്ടിൽ നിന്ന് ഇറങ്ങി എന്നും ശീതൾ പറയുന്നു. പിന്നീട് അവരുടെ സഹായി വഴി എന്നെ നിരന്തരമായി ഫോണിൽ വിളിച്ചതുകൊണ്ട് ഞാൻ തിരികെ അവരുടെ വീട്ടിലേക്ക് പോയെന്നും ശീതൾ കൂട്ടിച്ചേർത്തു.
തിരിച്ചു പോയെങ്കിലും അവിടെയുള്ള ആരോടും ഞാൻ സംസാരിച്ചിരുന്നില്ല. അതിൽ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താനിത് നിരന്തരമായി കേട്ടുകൊണ്ടിരിക്കുകയാതിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തെന്നും ശേഷം അവർ തന്നെ അടിച്ചു അപ്പോൾ താനും തിരിച്ച് അടിച്ചുവെന്നും ആണ് ശീതൾ നൽകുന്ന വിശദീകരണം.