‘പുരുഷന്മാരെ മോശമായി ചിത്രീകരിച്ചു’; ‘വിവേകാനന്ദന്‍ വൈറലാ’ണ് എന്ന കമൽ ചിത്രത്തിനെതിരെ പരാതി

Date:

Share post:

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയ്ക്കെതിരെ പരാതി. ചിത്രത്തിൽ പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നും ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ കേസ് നിയമപരമായി തന്നെ നേരിടുമെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിർമ്മാതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്.

സിനിമയിൽ കാണുന്നതുപോലെ സ്ത്രീകൾ പ്രതികരിച്ച് തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയാകും ഉണ്ടാകുക എന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പരാതിക്കെതിരെ നിർമ്മാതാക്കളിൽ ഒരാളായ പി.എസ്‌ ഷെല്ലിരാജ് പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

“വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീൽ നോട്ടീസ് ലഭിച്ചു. അവർ കേസ് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്. ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനോ അധിക്ഷേപിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല.

തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങൾ. വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാൽ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷൻമാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെൺകുട്ടികളെ പ്രതികരിക്കാൻ പ്രാപ്തരാക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ സബ്ജക്ട് ഇതുവരെ സിനിമയിൽ വന്നിട്ടില്ല. ആയതുകൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട്. അഡ്രസ് ചെയ്യപ്പെടേണ്ട വിഷയത്തിൽ നിന്നും പിന്മാറാൻ ഞങ്ങളൊരുക്കമല്ല.

ഈ സിനിമ കണ്ട് നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാൻ പറയും. എന്തായാലും ഈ കേസ് ഞങ്ങൾ നിയമപരമായി തന്നെ നേരിടും. സിനിമ കാണുകയും ഞങ്ങളെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന എൻ്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി” എന്നാണ് ഷെല്ലിരാജ് പറഞ്ഞത്. ചിത്രം ഇപ്പോൾ വിജയകരമായാണ് തിയേറ്ററിൽ പ്രദർശനം തുടരുന്നത്. സ്വാസിക, ഗ്രേസ് ആൻ്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആൻ്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...