‘ഞാൻ കാത്തിരുന്ന ദിവസം’, ‘ഗെറ്റ് സെറ്റ് ബേബി’ സിനിമാ സെറ്റിൽ പ്രാണ പ്രതിഷ്ഠ പൂജ നടത്തി നടൻ ഉണ്ണി മുകുന്ദൻ

Date:

Share post:

അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് സ്വന്തം സിനിമയുടെ സെറ്റിൽ നടൻ ഉണ്ണി മുകുന്ദൻ പ്രത്യേക പൂജ നടത്തി. പ്രാണപ്രതിഷ്ഠ സമയത്ത് ദീപം തെളിയിച്ചാണ് പൂജകള്‍ക്ക് തുടക്കമിട്ടത്. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു പൂജ.

‘എന്നെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ നിമിഷത്തിന് വേണ്ടി ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ഷൂട്ട് തുടരുന്നതിനാല്‍ അയോധ്യയിലേക്ക് നേരിട്ടുപോകാൻ എനിക്ക് സാധിച്ചില്ല. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ഞങ്ങളെല്ലാവരും പോയിരിക്കും’- ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘സെറ്റിലിന്ന് ഒരു പൂജ നടത്തി ശ്രീരാമനെ വരവേറ്റു. ഭാരതത്തിലുള്ള എല്ലാവരും കാത്തിരിക്കുന്ന ദിവസമായിരുന്നു ഇന്ന്. ടിവിയിലൊക്കെ എല്ലാവരും ഇത് കാണുകയാണ്. നേരിട്ടുപോകാൻ ഭാഗ്യം കിട്ടിയവർക്ക് ദർശനം ലഭിച്ചുകാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്കും ഉടൻ തന്നെ പോകാൻ ഭാഗ്യമുണ്ടാകട്ടെ.’’–ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. പൂജ ചടങ്ങിൽ നടൻ കൃഷ്ണപ്രസാദ്, നിർമാതാവ് സജീവ് സോമൻ തുടങ്ങിയവര്‍ പങ്കെടുത്തു.

View this post on Instagram

A post shared by Unni Mukundan (@iamunnimukundan)

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. സ്കന്ദ സിനിമാസ്, കിങ്സ് മെൻ പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...