വീണ്ടും അവധിയെടുത്ത് കോലി; ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല

Date:

Share post:

ടെസ്റ്റിൽ നിന്ന് വീണ്ടും അവധിയെടുത്ത് വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിരാട് കോലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോലി വിട്ടുനിൽക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. കോലിക്ക് പകരം ആരാണ് കളത്തിലിറങ്ങുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാജ്യത്തിന് വേണ്ടി കളിക്കുന്നത് തന്നെയാണ് കോലിയുടെ പ്രഥമ പരിഗണനയെന്നും എന്നാൽ മറ്റുചില കാര്യങ്ങളിൽ കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായതിനാലാണ് ടീമിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ബിസിസിഐ പ്രസ്‌താവനയിൽ അറിയിച്ചു. കോലിയുടെ സ്വകാര്യത എല്ലാവരും മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ ആവശ്യപ്പെട്ടു.

വിരാട് കോലിയുടെ തീരുമാനത്തെ ബിസിസിഐ അംഗീകരിക്കുന്നു. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട സമയമാണിത്. പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ ടീമിലെ മറ്റ് താരങ്ങൾക്ക് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യൻ ടീമിന് പിന്തുണ ആവശ്യമാണ് എന്നും ബിസിസിഐ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ട്വൻ്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലും കോലി കളിച്ചിരുന്നില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരം 25-ന് ഹൈദരാബാദിലാണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...