അബുദാബിയിൽ പുതുക്കി പണിത അൽ ബത്തീൻ ലേഡീസ് ക്ലബ് വീണ്ടും തുറക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ആധുനിക സൗകര്യങ്ങളൊരുക്കിയാണ് ക്ലബ്ബ് വീണ്ടും തുറക്കുന്നത്.
കുട്ടികളുടെ ക്ലബ്, പാഡൽ ക്ലബ്ഹൗസ്, പ്രൈവറ്റ് ബീച്ച്, സ്വിമ്മിംഗ് പൂൾ, റീട്ടെയിൽ, ഡൈനിംഗ് ഔട്ട്ലെറ്റുകൾ, സ്പാ, ഫിറ്റ്നസ്, വെൽനസ് സൗകര്യങ്ങൾ, ബ്യൂട്ടി സലൂൺ, ലോഞ്ച് ഏരിയ, ഔട്ട്ഡോർ സിനിമയുള്ള ഇവന്റ് സ്പേസ് എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും നവീകരിച്ച ക്ലബ്ബിലുണ്ട് . പൂർണ്ണമായി സജ്ജീകരിച്ച ജിമ്മും സ്റ്റുഡിയോകളും തയ്യാറായി.
“അൽ ബത്തീൻ ലേഡീസ് ക്ലബ് വളരെക്കാലമായി അബുദാബിയുടെ സാംസ്കാരിക ടേപ്പ്സ്ട്രിയുടെ അവിഭാജ്യ ഘടകമാണെന്ന് “ ഡിഎംടിയിലെ അർബൻ ഡിസൈൻ ഡിവിഷൻ ആക്ടിംഗ് ഡയറക്ടർ ഹംദ അബ്ദുല്ല അൽ ഹാഷ്മി പറഞ്ഞു. അബുദാബിയിലെ സ്ത്രീകൾക്ക് പുത്തൻ അനുഭവമാകും ക്ലബ്ബ് വാഗ്ദാനം ചെയ്യുക. ക്ലബ്ബിലെ മെമ്പർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക് www.matcha-albateen.ae സന്ദർശിക്കുക.