കഴിഞ്ഞ വർഷം ദുബായ് മുനിസിപ്പാലിറ്റി നഗരത്തിൽ നട്ടുപിടിപ്പിച്ചത് എത്ര മരങ്ങളാണെന്ന് അറിയുമോ? 185,000 മരങ്ങൾ. അതായത് പ്രതിദിനം ശരാശരി 500 മരങ്ങൾ നട്ടു. ഇതോടെ ദുബായ് മുനിസിപ്പാലിറ്റിയിലെ ഹരിത ഇടങ്ങളുടെ വലുപ്പം 234 ഹെക്ടർ ആയി വർദ്ധിച്ചു. 2022 ൽ 170 ഹെക്ടറായിരുന്നു. അതിൽ നിന്നാണ് 234 ഹെക്ടർ ഭൂമിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, റോഡുകൾ, പാർക്കുകൾ എന്നിവയുൾപ്പെടെ 210 സ്ഥലങ്ങളിളാണ് മരങ്ങൾ നട്ടത്. പ്രാദേശിക ഇനങ്ങളിൽ ഗാഫ്, സിദ്ർ, സുമർ, വേപ്പ്, ഒലിവ്, സമോറോവ ഈന്തപ്പന, ഇന്ത്യൻ ജാസ്മിൻ, ഈന്തപ്പന എന്നിവയാണ് നട്ടുപിടിപ്പിച്ച മരങ്ങളിൽ അധികവും.
വാഷിംഗ്ടോണിയ, ബിസ്മാർക്കിയ, സ്യൂഡോബോംബാക്സ്, പോയിൻസിയാന, ബൊഗൈൻവില്ല, അക്കേഷ്യ ഫാർനേസിയാന, ഡാർസിന എന്നിവ യും ഉണ്ട്. പ്രകൃതി വിഭവങ്ങളുടെയും മൂലകങ്ങളുടെയും ഉപയോഗം സംരക്ഷിക്കുന്നതിനോടൊപ്പം കാർബൺ ഉദ്‌വമനം ഗണ്യമായി കുറയ്ക്കാണ് അധികൃതർ ഗ്രീൻ ദുബായിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.