പ്രവാസികൾക്ക് തിരിച്ചടി, യുഎഇ യിലെ പുതിയ റിക്രൂട്ട്മെന്റ് ദേശീയ തൊഴിലാളി അനുപാതം പാലിക്കുന്ന കമ്പനികൾക്ക് മാത്രം 

Date:

Share post:

യുഎഇയിൽ ഇനി ദേശീയ തൊഴിലാളി അനുപാതം പാലിക്കുന്ന കമ്പനികൾക്കു മാത്രമായിരിക്കും പുതിയ റിക്രൂട്മെന്റ് അനുവദിക്കുകയുള്ളൂ. വിദേശികൾ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്ന നിയമം വെള്ളിയാഴ്ചയായിരുന്നു പ്രാബല്യത്തിൽ വന്നത്. കമ്പനിയിലെ 80 ശതമാനത്തിൽ കൂടുതൽ പേർ ഒരേ രാജ്യക്കാരാകാൻ പാടില്ല. എന്നാൽ, ഈ മാസം 19നു മുൻപ് അപേക്ഷിച്ചവരുടെ വീസയ്ക്ക് തടസം നേരിടില്ല. മാത്രമല്ല, ഇന്നലെ മുതലുള്ള അപേക്ഷകളിൽ ദേശീയ അനുപാതം പരിഗണിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അഞ്ചു പേരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ അതിൽ ഒരാൾ വ്യത്യസ്ത രാജ്യത്തു നിന്നാകണം എന്നതാണു നിബന്ധന. ആദ്യം ഇതര രാജ്യത്തെ തൊഴിലാളിയുടെ അപേക്ഷയായിരിക്കണം നൽകേണ്ടത്. ഇത് അംഗീകരിച്ചാൽ മറ്റു നാല് പേർ ഒരേ രാജ്യക്കാരാണെങ്കിലും വീസ പാസാകും. മാത്രമല്ല, നിലവിലുള്ള ജീവനക്കാരെല്ലാം ഒരേ രാജ്യക്കാരാണെങ്കിൽ പുതുതായി റിക്രൂട്ട് ചെയ്യുന്നയാൾ വിദേശിയായിരിക്കണമെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം, തൊഴിൽ വീസ റദ്ദാക്കി മൂന്ന് മാസം കവിയാത്തവരുടെ പുതിയ തൊഴിൽ വീസ അപേക്ഷകൾ തൊഴിൽ മന്ത്രാലയം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...