പുതിയ ഫ്രീ സോണ്‍ സ്ഥാപിക്കാനൊരുങ്ങി അജ്മാൻ എമിറേറ്റ്. പദ്ധതിയുടെ ഘട്ടമായിആദ്യ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയെ ചെയർമാനായി നിയമിച്ചു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അജ്മാൻ സർക്കാറുമായി അഫിലിയേറ്റ് ചെയ്താണ് ഫ്രീ സോണ്‍ കേന്ദ്രം പ്രവർത്തിപ്രമുഖ നിക്ഷേപകേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ഉയർത്തുക, ആഗോള വ്യാപാരത്തിനുള്ള കേന്ദ്രമെന്ന നിലയിൽ ശേഷി വർധിപ്പിക്കുക, എല്ലാ മേഖലകളിലും സാമ്പത്തിക, നിക്ഷേപ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫ്രീസോൺ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വ്യവസ്ഥകൾക്ക് വിധേയമായി നിയമപരമായ വ്യക്തിത്വം, സാമ്പത്തിക, ഭരണപരമായ സ്വാതന്ത്ര്യം എന്നിവയും ഫ്രീസോണിണ് അനുവദിച്ചിട്ടുണ്ട്. ഫ്രീസോൺ സജ്ജമാകുന്നതോടെ എമിറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ വൈവിധ്യവത്കരണവും വളർച്ചയും ഉറപ്പാക്കുന്നതിന് ആവശ്യമായ സൌഹൃദാന്തരീക്ഷം മെച്ചപ്പെടുമെന്നാണ് നിഗമനം.