കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നവർ അംഗീകൃത ടാക്സി സർവിസുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം.. അനധികൃതമായി സർവിസ് നടത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയെന്നും വിമാനത്താവളത്തിലെത്തുന്ന സ്വകാര്യവാഹനങ്ങളില്‍ ടാക്സി സര്‍വ്വീസുകൾ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അനധികൃത സര്‍വ്വീസുകൾ നടത്തിയ 20 പേര്‍ പൊലീസിന്‍റെ പിടിയിലായിരുന്നു. വിമാനത്താവളത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു. അനധികൃത ടാക്സികൾക്കെതിരേ ക്യാമ്പൈനുകളും ശക്തമാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പരാതികൾ പെരുകിയതോടെയാണ് പരിശോധന ശക്തമാക്കിയതെന്നും പൊലീസ് സൂചിപ്പിച്ചു. പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെയാണ് വിമാനത്താവളത്തില്‍ ടാക്സി സര്‍വ്വീസുൾക്കായി അനുവദിക്കുന്നതെന്നും നിയമലംഘകരെ യാത്രക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.