അയോധ്യ രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമ, സംവിധാനം പ്രിയദർശൻ

Date:

Share post:

അയോധ്യയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന രാമക്ഷേത്രത്തിന്റെ ഡോക്യു ഡ്രാമ സംവിധാനം ചെയ്യാൻ ഒരുങ്ങി പ്രിയദർശൻ. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് അയോധ്യ രാമക്ഷേത്രം. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമയുടെ ചിത്രീകരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.

1883 മുതല്‍ പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങളായിരിക്കും ഈ ഡോക്യുഡ്രാമയിൽ ഉണ്ടാവുക. ഇന്ത്യയുടെ ചരിത്രം, രാമക്ഷേത്രത്തിന്റെ ചരിത്രം, മുഗള്‍ അധിനിവേശം, ബാബറി മസ്ജിദിന്റെ ചരിത്രം, തര്‍ക്കത്തിന്റെ തുടക്കം, തുടര്‍ച്ച, കര്‍സേവ, നിയമപ്പോരാട്ടങ്ങള്‍, അന്തിമ വിധി എന്നിങ്ങനെ ക്ഷേത്രചരിത്രത്തിന്റെ എല്ലാ തലങ്ങളിലൂടെയും ചലച്ചിത്രം കടന്നുപോവുന്നുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മലയാളിയും മുന്‍ എം.പിയും ഐ.സി.എസ് ഓഫീസറുമായ കെ.കെ.നായര്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, അദ്വാനി, വാജ്‌പേയ്, അഡ്വ.പരാശരന്‍, അശോക് സിംഘാള്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ.മുഹമ്മദ്, യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റി ചമ്പത് റായി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഈ ഡോക്യുഡ്രാമയില്‍ കടന്നുവരുകയും ചെയ്യും.

ചരിത്ര പണ്ഡിതന്മാർ, പുരാണ-ഇതിഹാസ പണ്ഡിതര്‍, പുരാവസ്തു വിദഗ്ധര്‍, എന്നിവരടങ്ങിയ ഒരു സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് രാമക്ഷേത്ര ചരിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയോധ്യ രാജവംശത്തിലെ പ്രമുഖനും എഴുത്തുകാരനുമായ യതീന്ദ്രമിശ്ര, കവിയും ഗാനരചയിതാവും കേന്ദ്രം ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സനുമായ പ്രസൂണ്‍ ജോഷി, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ട്രസ്റ്റ് ചെയര്‍മാനുമായ നൃപേന്ദ്ര മിശ്ര, എന്നിവരും ചലച്ചിത്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വവും നിര്‍ദ്ദേശങ്ങളും നല്‍കും.

അയോധ്യ, ലക്‌നൗ, വാരാണസി, ഡല്‍ഹി, കൊച്ചി, ചെന്നൈ, ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ഡോക്യു ഡ്രാമയുടെ പിന്നില്‍ പ്രിയദര്‍ശനൊപ്പം മറ്റ് രണ്ട് പ്രസിദ്ധമലയാളികളായ പ്രൊഡക്ഷന്‍ ഡിസൈനർ സാബു സിറിലിന്റെ ലൈന്‍ പ്രൊഡ്യൂസറായ സെവന്‍ ആര്‍ട്‌സ് ജി.പി. വിജയകുമാറിന്റെയും കയ്യൊപ്പ് കൂടി ഉണ്ടാവും. തമിഴ് സിനിമയിലെ പ്രശസ്ത ക്യാമറാമാന്‍ ദിവാകര്‍ മണിയാണ് ഡോക്യു ഡ്രാമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അതേസമയം രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഈ ഡോക്യുഡ്രാമ ചിത്രീകരിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നടക്കം പലരും മുന്നോട്ടുവന്നിരുന്നെങ്കിലും ചെങ്കോല്‍ ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രിയദര്‍ശനെ തന്നെ സംവിധായകനായി തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....