സൗദിയിലേയ്ക്ക് വരുന്ന പ്രവാസികൾ രാജ്യത്തെത്തി 90 ദിവസത്തിനകം റെസിഡന്റ് ഐഡി നേടണമെന്ന് നിർദേശം. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികൾ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകണമെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികൾ രാജ്യത്ത് പ്രവേശിച്ച് 90 ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ ടെസ്റ്റ് നടത്തുകയും റെസിഡന്റ് ഐഡി കാർഡ് നേടുകയും ചെയ്യണം. റെസിഡന്റ് ഐഡി നേടുന്നതിൽ കാലതാമസം വരുത്തുന്ന പ്രവാസികൾക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു.
തൊഴിലുടമയുടെ അബ്ഷെർ അല്ലെങ്കിൽ മുഖീം പോർട്ടലുകളിലൂടെ വിദേശികൾക്ക് റെസിഡന്റ് ഐഡി ലഭിക്കുന്നതിന് മെഡിക്കൽ ടെസ്റ്റ് നിർബന്ധമാണെന്നും ഇതിനുള്ള ഫീസ് പോർട്ടൽ വഴി അടയ്ക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.