ഡോളോ കുറിക്കാൻ ഡോക്ടർമാർക്ക് 1000 കോടി!

Date:

Share post:

രോഗികൾക്ക് മരുന്ന് കുറിക്കുമ്പോൾ തങ്ങളുടെ മരുന്നുകൾ എഴുതാൻ ഫാർമ കമ്പനികൾ ഡോക്ടർമാർക്ക് പണം കൊടുക്കുന്ന വിഷയത്തിൽ സുപ്രിംകോടതി നടുക്കം അറിയിച്ചു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവെ സുപ്രിംകോടതി രൂക്ഷമായാണ് വിഷയത്തിൽ പ്രതികരിച്ചു. ഡോളോ-650 എന്ന പാരസെറ്റമോൾ ഗുളിക കുറിക്കാൻ ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ 1000 കോടിയുടെ സൗജന്യം നൽകുന്നുവെന്ന് ഹർജിയിൽ വെളിപ്പെടുത്തുന്നു. വിഷയം ഗുരുതരമാണെന്നും 10 ദിവസത്തിനകം കേന്ദ്ര സർക്കാർ മറുപടി നൽകണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

‘ഇത് കേൾക്കാൻ തീരെ സുഖകരമായ കാര്യമല്ല. എനിക്ക് കൊവിഡ് ബാധിച്ചപ്പോഴും ഈ മരുന്നാണ് കഴിക്കാൻ നിർദേശിച്ചിരുന്നത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്’- ജസ്റ്റിസ് ചന്ദ്രചൂഡ് കോടതിയിൽ പറഞ്ഞു.

ഫെഡറേഷൻ ഓഫ് മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസന്റേറ്റിവ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇത്തരം കീഴ്‌വഴക്കങ്ങൾ ശരീരത്തിൽ മരുന്ന് അധികമാകുന്നതിന് കാരണമാകുമെന്നും രോഗികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മരുന്നിന്റെ വില കയറ്റത്തിന് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മരുന്ന് വിപണിയുമായി ബന്ധപ്പെട്ട് വില്പനക്ക് ഏകീകൃത കോഡ് വേണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇത് സംബന്ധിച്ച ഹർജി വിശദമായ വാദം കേൾക്കാനായി സെപ്റ്റംബർ 29ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...