വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം. ക്വാളിറ്റി കൺട്രോൾ, റിസർച്ച് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇമാൻ അൽ ഒമർ നിർദേശം നല്കി.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് വിദേശികളെ പിരിച്ചു വിടുന്നത്. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈറ്റ് പൗരന്മാരെ നിയമിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. കൂടാതെ പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ കുവൈറ്റിലെ പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും.