ശാരീരിക വെല്ലുവിളി നേരിടുന്ന ജോലിക്കാർക്ക് കമ്പനികളിൽ നാല് ശതമാനം സംവരണം വേണമെന്ന നിർദേശത്തിന് ബഹ്‌റൈൻ ശൂറ കൗൺസിൽ അംഗീകാരം നൽകി. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു. 50 ലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് പുതിയ നിർദേശം ബാധകമാവുക.
അതേസമയം തൊഴിൽ വിപണിയിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരെ കൂടുതൽ ഉൾപ്പെടുത്തുനും അതുവഴി അവരുടെ കുടംബങ്ങൾക്ക് താങ്ങായി മാറാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. എന്നാൽ ശാരീരിക വെല്ലുവിളിയുടെ തോത് അനുസരിച്ചായിരിക്കും ഇവരുടെ തൊഴിൽ വിഭജനം ഉണ്ടാകേണ്ടതെന്നും അധികൃതർ നിഷ്കർഷിച്ചിട്ടുണ്ട്.