കുവൈറ്റിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നാടുകടത്തുന്നത് തുടരുന്നു. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 1,470 നിയമലംഘകരെ കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിന് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനകൾ തുടരുകയാണ്.
രാജ്യത്ത് ഇത്തരത്തിലുള്ള നിരവധിപേർ ഉണ്ടെന്നാണ് കണക്ക്. വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം ഏകദേശം 700 താമസ, തൊഴിൽ നിയമലംഘകരെയാണ് പിടികൂടിയിട്ടുള്ളത്.