പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ ബാങ്ക് വായ്പയിൽ നിയന്ത്രണം ഏർപ്പെടുത്തി

Date:

Share post:

പ്രവാസികൾക്ക് വായ്‌പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകൾ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഉയർന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാനന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാണ് ഇനിമുതൽ കുവൈത്തിൽ ലോൺ അനുവദിക്കുക.

ഡോക്ട‌ർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി വിവിധ പ്രൊഫഷണൽ തസ്‌തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ബാങ്ക് ലോൺ അനുവദിക്കുന്നതിനായി മുൻഗണന ലഭിക്കുക. മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളോടെയാകും വായ്പ ലഭ്യമാക്കുന്നത്.

കുവൈത്തിൽ 10 വർഷത്തെ സേവനവും കുറഞ്ഞത് 1,250 ദിനാർ ശമ്പളവും ഉള്ള വിദേശികൾക്ക് അനുവദിക്കുന്ന വായ്‌പ 25,000 ദിനാറാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 55 വയസിന് മുകളിലുള്ളവർക്ക് കർശന നിബന്ധനകളോടെയാണ് ഇനിമുതൽ വായ്‌പ അനുവദിക്കുക. സ്വദേശിവൽക്കരണത്തിന് സാധ്യതയില്ലാത്ത തസ്‌തികയിൽ ജോലി ചെയ്യുന്നവർക്കും വായ്‌പ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...