രാമക്ഷേത്ര ഉദ്ഘാടന ദിവസം എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന് കെ എസ് ചിത്ര, പൊങ്കാലയിട്ട് സോഷ്യൽ മീഡിയ 

Date:

Share post:

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ദിവസം വീടുകളിൽ രാമനാമം ജപിച്ചും വിളക്കു തെളിയിച്ചും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗായിക കെഎസ് ചിത്ര. സമൂഹ മാധ്യമത്തിൽ ചിത്ര പങ്കുവച്ച വീഡിയോ ഇപ്പോൾ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതോടെ നിരവധി പേരാണ് ചിത്രയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്.

“ജനുവരി 22ന് അയോധ്യയില്‍ പ്രതിഷ്ഠാദിനം നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയജയ രാമ’ എന്ന രാമമന്ത്രം എല്ലാവരും ജപിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കുകയും വേണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും പരിപൂര്‍ണമായി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു”- ചിത്ര വീഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അയോധ്യയില്‍ നിന്നുള്ള അക്ഷതം കെഎസ് ചിത്ര സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ് രാജേഷ് ആണ് വീട്ടിലെത്തി ചിത്രയ്ക്ക് അക്ഷതം നല്‍കിയത്. ലഘുലേഖയും ക്ഷണപ്പത്രവും ഇതോടൊപ്പം കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...