ഭവന പദ്ധതിയ്ക്ക് 5.5 ബില്യൺ ദിർഹം അനുവദിച്ച് ഷെയ്ഖ് മുഹമ്മദ്: ഭവന പദ്ധതി പ്രദേശം ‘ലത്തീഫ സിറ്റി’ എന്നറിയപ്പെടും

Date:

Share post:

ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ഭാഗമായി 2024-ലേക്കുള്ള പദ്ധതികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. സോഷ്യൽ അജണ്ട 33 ‘കുടുംബം: നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ’ എന്നതാണ് മുഖ്യ വിഷയം. അംഗീകൃത പദ്ധതികളിൽ ദുബായിലെ പൗരന്മാർക്ക് വിതരണം ചെയ്യുന്നതിനായി 3,500 പ്ലോട്ട് ഭൂമിയും 5.5 ബില്യൺ ദിർഹം വിലമതിക്കുന്ന 2,300 റെഡി-ടു-ഇൻ വീടുകളും ഉൾപ്പെടുന്നു. പൗരന്മാരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ പദ്ധതി.

പൗരന്മാർക്കുള്ള ഭവന പദ്ധതിക്കായി നിയുക്തമാക്കിയ പുതിയ പ്രദേശത്തിന് ‘ലത്തീഫ സിറ്റി’ എന്ന് പേരിടാനും അദ്ദേഹം നിർദ്ദേശം നൽകി. പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ഇനിയും കൂടുതൽ സുപ്രധാന പദ്ധതികൾ ആരംഭിക്കാനുള്ള ദുബായിയുടെ പ്രതിബദ്ധത ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു. “കുടുംബമാണ് രാഷ്ട്രത്തിന്റെ ആണിക്കല്ലും എല്ലാ വികസന പദ്ധതികളുടെയും അടിത്തറയും. ശോഭനമായ ഭാവിക്കായി പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം, ”അദ്ദേഹം പറഞ്ഞു.

ഷെയ്ഖ് മുഹമ്മദിന്റെ മാതാവ് ഷെയ്ഖ ലത്തീഫ ബിൻത് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ സ്മരണയ്ക്കായാണ് ‘ലത്തീഫ സിറ്റി’ എന്ന നാമകരണം ചെയ്തിരിക്കുന്നത്. പൗരന്മാർക്കായി നീക്കിവച്ചിരിക്കുന്ന ഭവന പ്ലോട്ടുകൾ 40 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്, ദുബായിൽ നിന്നുള്ള യോഗ്യരായ പൗരന്മാർക്ക് ഫെബ്രുവരിയിൽ ഉടമസ്ഥാവകാശം കൈമാറും. ലത്തീഫ സിറ്റിയിലെ 2,700 പ്ലോട്ടുകളും അൽ യലായിസ് 5 ഏരിയയിലെ 800 പ്ലോട്ടുകളും ഇതിൽ ഉൾപ്പെടുന്നു. അൽ ഖവാനീജ് 2, അൽ അവീർ, വാദി അൽ അമർദി, ഹത്ത എന്നിവിടങ്ങളിലാണ് പൗരന്മാർക്കായി 2,300 പുതിയ വീടുകൾ സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...