ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡെൻ വിവാഹിതയായി. രണ്ടു വർഷം മുൻപ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റിവെക്കുക ആയിരുന്നു. ദീർഘകാല സുഹൃത്ത് ക്ലാർക്ക് ഗഫോർഡ് ആണ് ജീവിത പങ്കാളി. ഇരുവർക്കും ഒരു മകൾ ഉണ്ട്. കഴിഞ്ഞ വർഷമാണ് ജസീന്ത സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത്.
തലസ്ഥാനമായ വെല്ലിംഗ്ടണിൽ നിന്ന് ഏകദേശം 310 കിലോമീറ്റർ വടക്കായി നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തായ ഡിസൈനർ ജൂലിയറ്റ് ഹൊഗൻ ഡിസൈൻ ചെയ്ത ഐവറി കളര്‍ വസ്ത്രമാണ് ജസീന്ത ധരിച്ചിരിക്കുന്നത്.
വിവാഹത്തിൽ മകൾ നീവിന്റ സാന്നിധ്യവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അച്ഛനോടൊപ്പം മുത്തശ്ശി ലോറൽ ആര്‍ഡെന്റെ വിവാഹ വസ്ത്രത്തിന്റെ തുണികൊണ്ട് നിര്‍മിച്ച വസ്ത്രം അണിഞ്ഞാണ് ചടങ്ങിനെത്തിയത്.