അപകടമുണ്ടാക്കിയതിന് ശേഷം ഡ്രൈവർ ഓടി രക്ഷപെടുകയോ അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാതെ പോകുകയോ ചെയ്താലുള്ള കനത്ത ശിക്ഷ വീണ്ടും ഓർമ്മിപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റങ്ങൾക്ക് ജയിൽ ശിക്ഷയ്‌ക്കൊപ്പം 20,000 ദിർഹത്തിൽ കുറയാത്ത കനത്ത പിഴയും ദുബായ് അതോറിറ്റി ചുമത്തും.
അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഡ്രൈവർ നൽകണമെന്നാണ് നിയമം. അപകടം നടന്ന് ആറ് മണിക്കൂറിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അപകടം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
റോഡിലൂടെ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കാൻ എല്ലാ റോഡ് ഉപയോക്താക്കളോടും അധികൃതർ അഭ്യർത്ഥിച്ചു.