12 കുറ്റകൃത്യങ്ങൾ; യുഎഇയിൽ ദമ്പതികൾക്ക് 66 വർഷം തടവും 39 ദശലക്ഷം ദിർഹം പിഴയും

Date:

Share post:

വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട യുഎഇ പൗരനും ഭാര്യക്കും 66 വർഷം തടവും 39 ദശലക്ഷം ദിർഹം പിഴയും ചുമത്തി. കൂടാതെ ഇവർക്കൊപ്പം പ്രതി ചേർക്കപ്പെട്ട 16 പേർക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും 13 മില്യൺ ദിർഹം പിഴയുമാണ് ചുമത്തിയത്. അബുദാബി കാസേഷൻ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

പൊതുമുതൽ നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, കൊള്ളലാഭം, വാണിജ്യ വഞ്ചന, ക്രമക്കേട് എന്നിവയുൾപ്പെട്ട 12 കേസുകളിലാണ് യുഎഇ പൗരനും ഭാര്യയും ഉൾപ്പെടെ 18 പേരെ ശിക്ഷിച്ചത്. സ്വകാര്യ ഗോഡൗണുകൾ സ്ഥാപിച്ച് കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ സാമഗ്രികളും സംഭരിക്കുകയും കാലാവധി കഴിഞ്ഞ ഉല്പന്നങ്ങളുടെ ലേബൽ മാറ്റി വീണ്ടും വിൽപന നടത്തുകയും ചെയ്തുവെന്ന കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജനങ്ങളുടെ ആരോ​ഗ്യത്തിനും ജീവനും ഹാനികരമായേക്കാവുന്ന കടുത്ത കുറ്റമായി വിലയിരുത്തിയാണ് പ്രതികളെ ശിക്ഷിച്ചത്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വിവിധ വകുപ്പുകളുടെ മേൽനേട്ടത്തിൽ പരിശോധനകൾ വ്യാപകമാക്കുമെന്നും നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...