ജനവാസമേഖലയിൽ അഭ്യാസ​പ്രകടനം; 121 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

Date:

Share post:

ജനവാസമേഖലയിൽ അഭ്യാസ​പ്രകടനം നടത്തിയ 121 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച 81 കാറുകളും 40 മോട്ടോർ സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. അൽ ഖവാനിജിൽ അഭ്യാസപ്രകടനം നടത്തിയവരാണ് പിടിയിലായത്.

നിയമലംഘനം നടത്തിയ 496 പേർക്ക്‌ അധികൃതർ പിഴ ചുമത്തി. പിടിയിലായവരിൽ പലരും ഗുരുതര നിയമലംഘനം നടത്തിയവരാണെന്നും 50,000 ദിർഹം പിഴ അടച്ചാൽ മാത്രമെ വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ, നിയമലംഘനത്തിൻ്റെ വ്യാപ്തിക്കനുസരിച്ച് വാഹനങ്ങൾ തടഞ്ഞുവെക്കുന്നതിനുള്ള സമയപരിധിയും പിഴത്തുകയും വ്യത്യാസപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ജനവാസമേഖലയിൽ അപകടകരമായ വിധത്തിൽ വാഹനങ്ങൾ ഉപയോ​ഗിച്ച് അഭ്യാസ​പ്രകടനം നടത്തുന്നതായി അൽ ഖവാനിജിലേയും ലാസ്റ്റ് എക്‌സിറ്റിലേയും നിവാസികളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കസ്റ്റഡിയിലെടുത്തതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡറയക്‌ടർ ജനറൽ മേജർ ജനറൽ സെയ്‌ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...