സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മകൻ ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല വിവാഹിതനായി. അജ്മാൻ കിരീടാവകാശിയായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ മകളാണ് വധു.
രാജകീയ വിവാഹ ചടങ്ങിൽ പങ്കെടുത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നവദമ്പതികൾക്ക് സന്തോഷകരമായ ജീവിതം ആശംസിച്ചു. വിവാഹത്തിൽ പങ്കെടുക്കുന്ന ഭരണാധികാരികളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്.
.@HHShkMohd attends the wedding ceremony of Sheikh Abdullah bin Saud bin Rashid Al Mualla, the son of His Highness Sheikh Saud bin Rashid Al Mualla, Supreme Council Member and Ruler of Umm Al Quwain, to the daughter of Sheikh Ammar bin Humaid Al Nuaimi, Crown Prince of Ajman. pic.twitter.com/bYtvWF8xHa
— Dubai Media Office (@DXBMediaOffice) January 12, 2024
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം രാജകീയ വിവാഹത്തിൽ പങ്കെടുത്തു.