കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ചില്ലെങ്കില്‍ ശിക്ഷ; നിരുത്തരവാദ പെരുമാറ്റം അനുവദിക്കില്ലെന്ന് യുഎഇ

Date:

Share post:

കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കാതെ സ്വയം അപകടത്തിലേക്കൊ മറ്റുളള‍വരെ അപകടത്തിലേക്കെത്തിക്കുകയൊ ചെയ്യുന്ന പെരുമാറ്റങ്ങൾക്ക് തടവും പി‍ഴയും ശിക്ഷയെന്ന് മുന്നറിയിപ്പ്. മ‍ഴയും പൊടിക്കാറ്റും ഇതര കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടാകുമ്പോൾ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നവര്‍ക്കെതിരേയാണ് നടപടി.

നിരുത്തരവാദപരമായ പെരുമാറ്റം കൂടുതല്‍ ആ‍ളുകൾക്ക് പ്രചോദനമാകുമെന്നും മറ്റുളളവരും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. വാഹനമോടിക്കുന്നവരും ഇത്തരം മുന്നറിയിപ്പുകൾ പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ആഴ്ച മ‍ഴയും പൊടിക്കാറ്റും ഉണ്ടാകാനുളള സാധ്യതയെപ്പറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊടിക്കാറ്റില്‍ ദൃശ്യപരത കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മറ്റുളളവര്‍ തുറസ്സായ സ്ഥലങ്ങൾ ഉപേക്ഷിച്ച് വീടിനുളളില്‍ ക‍ഴിയണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പൊടിക്കാറ്റ് രൂക്ഷമായ സാഹചര്യത്തിലും പലരും നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്തമാണെന്നും കാലാവസ്ഥാ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളിലേക്ക് സ്വയം എടുത്തുചാടുന്നതും മറ്റുളളവര്‍ക്ക് അപകടം ഉണ്ടാക്കുംവിധം പ്രവര്‍ത്തിക്കുന്നതും ഫെഡറൽ ഡിക്രി-നിയമം നമ്പര്‍ 31/2021 പ്രകാരവും ആർട്ടിക്കിൾ 399 പ്രകാരവും ശിക്ഷാര്‍ഹമാണെന്ന് നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടി.

15 വയസ്സിന് താഴെയുള്ള കുട്ടിയൊ പരിമിതമായ മാനസികമോ ശാരീരികമോ ആയ വെല്ലുവിളി നേരിടുന്നവരൊ അപകടപ്പെടുകയാണെങ്കിൽ അതേ നിയമത്തിലെ ആർട്ടിക്കിൾ 400 അനുസരിച്ച് 2 വർഷം വരെ തടവിനും വിധേയമാക്കാം. അപകടത്തിൽപ്പെടുന്ന കുട്ടി 7 വയസ്സിന് താഴെയുള്ളവരാണെങ്കിൽ കൂടുതൽ ശിക്ഷകളും നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...