എംബസിയുടെ പേരിലും തട്ടിപ്പ്; ചതിയില്‍ വീ‍ഴരുതെന്ന് മുന്നറിയിപ്പ്

Date:

Share post:

യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ടിക്കര്‍ അക്കൗണ്ട് ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നതിനെതിരേ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. വ്യാജ അക്കൗണ്ട് വ‍ഴി ദുരിതബാധിതരേയും ദരിദ്രരേയും തെറ്റിധരിപ്പിച്ചിച്ച് പണം തട്ടുന്നതായും സൂചന. @embassy_help എന്ന വ്യാജ ട്വിറ്റർ അക്കൗണ്ട് വ‍ഴി എംബസിയുടെ പേരില്‍ ആശയവിനിമയം നടത്തുകയും പണം തട്ടുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകന്നവരെ പിന്തുടര്‍ന്ന് തട്ടിപ്പിന് ഇരയാക്കുന്നതാണ് രീതിയെന്നും അധികൃതര്‍ പറയുന്നു. ഇരകളെ തെറ്റിധരിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയേയും വിദേശകാര്യ മന്ത്രിയേയും മറ്റും തട്ടിപ്പുകാര്‍ ടാഗുചെയ്യും. ട്വിറ്ററിന് പുറമെ [email protected] എന്ന ഈ മെയില്‍ െഎഡി ഉപയോഗിച്ചും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.. 15,000 രൂപ (700 ദിർഹം) മുതൽ 40,000 രൂപ (1,800 ദിർഹം ) വരെ ആളുകൾക്ക് നഷ്ടമായെന്നും അന്വേഷണത്തില്‍ വ്യക്തമായതായും എംബസി അധികൃതര്‍ അറിയിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് എംബസി നാല് കേസുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും സമാന സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം സൗദിയിലെ ഇന്ത്യന്‍ എംബസിയും സമാന തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

തട്ടിപ്പുകാര്‍ വലിയ റാക്കറ്റുകൾ ആണെന്ന് സംശയിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടേയും ഉന്നത ഉദ്യേഗസ്ഥരുടേയും പേരില്‍ മെസ്സേജുകൾ നിരന്തരം ട്വീറ്റ് ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നത് ഗുരതര കുറ്റമാണെന്നും അധികൃതര്‍ പറയുന്നു. നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങികിടക്കുന്നവരേയും  നാട്ടിലുളളവരെ യുഎഇയില്‍ എത്തിക്കാമെന്ന് അറിയിച്ചും മറ്റുമാണ്  പണം തട്ടിയെടുത്തതെന്നാണ് സൂചനകൾ. കോവിഡിന്‍റെ മറവിലും തട്ടിപ്പുകൾ അരങ്ങേറി.

സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ഔദ്യോഗിക മെയില്‍ െഎഡിയും ഉറപ്പാക്കിയ ശേഷമേ ഇടപാടുകൾ നടത്താവൂ എന്നും എംബസിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ പരിശോധിച്ച് ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...