യുഎഇ അതി ശൈത്യത്തിന്റെ പിടിയിലേക്ക് അമർന്നു. യുഎഇയിലെ താപനില 5.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പല പ്രദേശങ്ങളിലും അതിശൈത്യത്തിന്റെ പിടിയിലാണ്.
ഈ വർഷത്തിലെ തുടക്കത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള ദിവസമായി ഔദ്യോഗികമായി ജനുവരി 10 രേഖപ്പെടുത്തി. ഇന്നലെ രാവിലെ 7.30-ന് രക്നയിൽ (അൽ ഐൻ) താപനില 5.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഈ വർഷം ഇതുവരെ എൻസിഎം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
വ്യാഴാഴ്ച പ്രദേശത്തെ താപനില 5.8 ഡിഗ്രി സെൽഷ്യസായിരുന്നു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് റക്നയിൽ ഈ വർഷം തണുപ്പ് കൂടുതലാണ്. എന്നിരുന്നാലും, ജനുവരി 9 ന് ജബൽ ജെയ്സ് പർവതത്തിൽ താപനില 7.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഡിസംബർ 21 ന് ശേഷമാണ് യുഎഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചത്. തണുപ്പെത്തിയതോടെ യുഎഇയിലെ വിനോദ സഞ്ചാരമേഖല ചൂടുപിടിക്കുകയാണ്.
അതിശൈത്യ കാലത്ത് ജബൽ ജെയ്സിലേക്ക് ധാരളം വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നത് പതിവ് രീതിയാണ്.