സ്വദേശിവൽക്കരണം; യുഎഇയിൽ 1,660 കമ്പനികൾക്ക് ഒരു ലക്ഷം വരെ പിഴ

Date:

Share post:

യുഎഇയിൽ സ്വദേശിവൽക്കരണ നിയമം ലംഘിച്ച 1,660 കമ്പനികൾക്ക് പിഴ ചുമത്തിയതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വ്യാജ സ്വദേശിവൽക്കരണം നടത്തിയ കമ്പനികൾക്ക് 20,000 ദിർഹം മുതൽ ഒരു ലക്ഷം വരെയാണ് പിഴ ചുമത്തിയത്.

രണ്ട് ഘട്ടമായാണ് സ്വദേശിവൽകരണം നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2 ശതമാനം വീതം സ്വദേശിവൽക്കരണം നടപ്പാക്കണം. ഇതനുസരിച്ച് ഈ വർഷം അവസാനിക്കുമ്പോഴേക്കും 6 ശതമാനം പൂർത്തിയാക്കണം. 2026-നുള്ളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഈ വർഷം ആരംഭിച്ച രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിയിൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ വീതം നിയമിക്കണം. 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്.

നിലവിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 90,000 കടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 13,000 സ്വദേശികൾക്കാണ് യുഎഇയിൽ ജോലി ലഭിച്ചത്. 2021 സെപ്റ്റംബറിൽ സ്വദേശിവൽക്കരണ പദ്ധതി നടപ്പിലാക്കിയ ശേഷം 157 ശതമാനം എമിറാത്തികളുടെ എണ്ണമാണ് സ്വകാര്യ മേഖലയിൽ വർധിച്ചത്. നിയമലംഘകരിൽ നിന്ന് 2025 ജനുവരിയിൽ 96,000 ദിർഹമാണ് പിഴയായി ഈടാക്കുക. 2025-ൽ നിലവിലെ സ്വദേശി ജീവനക്കാരന് പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ വീഴ്‌ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടതായും വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...