നമ്മുടെ നഗരത്തോട്, താമസിക്കുന്ന സ്ഥലത്തോട്, ഒരു പ്രത്യേക സ്നേഹമുണ്ട് പലർക്കും. ജന്മനാടിനോട് ഒരു പ്രത്യേക ബന്ധമാണ്. സ്വന്തം നാടിനെ സ്നേഹിക്കുന്ന ദുബായിൽ നിന്നുള്ള നാല് എമിറാത്തി കുട്ടികളുടെ വീഡിയോ ആണ്ഇപ്പോൾ വൈറലാകുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 23-ാംമത് ദുബായ് മാരത്തൺ അരങ്ങേറിയത്. ദുബായ് മാരത്തൺ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം കണ്ടത് മാരത്തൺ കടന്നു പോയ വഴി വൃത്തിയാക്കുന്ന നാല് കുട്ടികളെയാണ്. മുഹമ്മദ് താനി അൽ ഷഫർ, ഗുബാഷ് മർവാൻ ബിൻ ഗുബാഷ്, റാഷിദ് സയീദ് അൽ മർരി, ഖലീഫ സയീദ് അൽ മർരി എന്നിവരാണ് ആ മിടുക്കന്മാർ.
നഗരം വൃത്തിയാക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ ശ്രദ്ധേയമായതോടെ ദുബായ് മുനിസിപ്പാലിറ്റി കുട്ടികളെ പ്രത്യേകം ആദരിച്ചു. കൂടാതെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ കുട്ടികളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.