ഇന്ന് ചിങ്ങം ഒന്ന്. മലയാളികളുടെ പുതുവര്‍ഷം തുടങ്ങുകയായി. കര്‍ക്കടകത്തിലെ മഴയെല്ലാം പെയ്തുതീർന്ന് ചിങ്ങം പിറന്നാൽ പിന്നെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. കൊവിഡ് കാലത്തും മലയാളികൾ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഓരോ ചിങ്ങത്തെയും വരവേല്‍ക്കുന്നത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലാണ് മലയാളമാസമായ ചിങ്ങം എത്തുക.
കൊല്ലവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങം മലയാള ഭാഷാ മാസം എന്നുകൂടി അറിയപ്പെടുന്നുണ്ട്. മലയാളികൾ ചിങ്ങം 1 കര്‍ഷക ദിനമായി കൂടിയാണ് കൊണ്ടാടുന്നത്. കാര്‍ഷിക വിളവെടുക്കലിന്റെയും ഓണം വരുന്നതിന്റെയും ഗൃഹാതുര സ്മരണകളാണ് ഓരോ ചിങ്ങമാസവും ഉണര്‍ത്തുന്നത്.
സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരാശംസകള്‍…