ഒരു ഭരണാധികാരി എന്നതിനപ്പുറം ബഹുമുഖപ്രതിഭയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ പദവിയോ പ്രതിച്ഛായയോ കാര്യമാക്കാതെ ജീവിതത്തിലെ സന്തോഷ മുഹൂർത്തങ്ങൾ ആടിയും പാടിയും ആസ്വദിക്കുന്ന ഷെയ്ഖ് മുഹമ്മദിന്റെ പല ദൃശ്യങ്ങളും ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോൾ പരാമ്പരാഗത എമിറാത്തി നൃത്തം കയ്യടികളോടെ ആസ്വദിക്കുന്ന ഷെയ്ഖ് മുഹമ്മദിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
مرحبا يا المركز الأول
مرحبا يا الشامخ العالي pic.twitter.com/KkBIRYWsiZ— Dubai Media Office (@DXBMediaOffice) January 9, 2024
ഒരു വിവാഹ റിസപ്ഷനിടെയായിരുന്നു പരമ്പരാഗത എമിറാത്തി നൃത്തച്ചുവടുകൾ അദ്ദേഹം കയ്യടിയോടെ ആസ്വദിച്ചത്. തന്റെ കുടുംബാംഗമായ ഒരു കൊച്ചുകുട്ടി നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ ഷെയ്ഖ് മുഹമ്മദ് തന്റെ പദവി മറന്നാണ് വേദിയിലിരുന്ന് അതിയായ ആനന്ദത്തിൽ അവ ആസ്വദിച്ചത്. തന്റെ ഉള്ളിലെ ആവേശം കാണികളിലേക്കും പകരാൻ ശ്രമിച്ച ദുബായ് ഭരണാധികാരിയുടെ നിഷ്കളങ്കതയെയും ലാളിത്യത്തെയും പ്രേക്ഷകർ പ്രശംസിക്കുകയാണ്.
سيدي صاحب السمو الشيخ محمد بن راشد آل مكتوم نائب رئيس الدولة رئيس مجلس الوزراء حاكم دبي رعاه الله يشهد اليوم أفراح المطيوعي والشدي ✍️ دامت دياركم عامرة بالأفراح والمسرات#دولة_الإمارات_العربية_المتحدة#محمد_بن_راشد pic.twitter.com/AKfGbzXlEv
— نبيل آل علي 🇦🇪 (@Nabeelalali1976) January 9, 2024
ഒരു അച്ഛനെന്ന നിലയിലും മുത്തച്ഛൻ എന്ന നിലയിലും തന്റെ മക്കളോടും പേരക്കുട്ടികളോടും ഒപ്പം പ്രിയപ്പെട്ട ഓർമ്മകൾ സൃഷ്ടിക്കാൻ എപ്പോഴും സമയം കണ്ടെത്താറുള്ള അദ്ദേഹം പലപ്പോഴും അവരോടൊപ്പം പൊതുവേദികളിൽ നൃത്തം ചെയ്യാറുമുണ്ട്.