ദുബായ് പോലീസ് ജബൽ അലിയിലെ ലേബർ താമസ കേന്ദ്രങ്ങളിലെ 350 തൊഴിലാളികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു. ‘വിന്റർ ക്ലോത്തിംഗ്’ പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്.
പോസിറ്റീവ് സ്പിരിറ്റ് ഇനിഷ്യേറ്റീവ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സ്, ജബൽ അലി പോലീസ് സ്റ്റേഷൻ, സേഫ്റ്റി അംബാസഡർമാർ, ‘താങ്ക്സ് ഫോർ യുവർ ഗിവിംഗ്’ ടീം, പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം നടത്തിയത്.
പരിപാടിയിൽ പോസിറ്റീവ് സ്പിരിറ്റ് ഇനിഷ്യേറ്റീവിന്റെ കോർഡിനേറ്റർ ഫാത്തിമ ബൗജർ, ദുബായ് കസ്റ്റംസിൽ നിന്നുള്ള മുഹമ്മദ് അബ്ദുല്ല അൽ ബലൂഷി, ‘താങ്ക്സ് ഫോർ യുവർ ഗിവിംഗ്’ ടീം മേധാവി സെയ്ഫ് അൽ റഹ്മാനി അമീർ, ഐഷ അൽ മർസൂഖി എന്നിവർ പങ്കെടുത്തു.