യുഎഇയില്‍ അനുവദനീയമായ ഓഡിയൊ വീഡിയൊ കോളിംഗ് ആപ്പുകൾ അറിയാം

Date:

Share post:

നാട്ടിലെ സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും ഫ്രീയായും പണമടച്ചും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യുന്നതിന് പ്രവാസികൾ വിവിധ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. പരമ്പരാഗത ലാന്‍റ് ഫോണുകൾക്ക് പകരം ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചുളള വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (VoIP) സാങ്കേതികവിദ്യയാണ് ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്.

പ്രതിദിനം അഞ്ച് ദിർഹം മുതൽ ആരംഭിക്കുന്ന വിവിധ പ്ളാനുകൾ
യുഎഇയുടെ ടെലികോം സേവന ദാതാക്കളായ എത്തിസലാത്തും ഡുവും പുറത്തിറക്കിയിട്ടുമുണ്ട്. പ്രതിമാസ ഇന്റർനെറ്റ് കോളിംഗ് പ്ലാനുകളും കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വാട്സാപ്പ് ഫെയ്സ്ബുക്ക് മെസഞ്ചര്‍ തുടങ്ങി ഏറെ ജനകീയമായ ചില ആപ്പ് കോളുകൾ യുഎഇയില്‍ അനുവദനീയമല്ല. സൗജന്യ ഓഡിയോ- വീഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കാനും ഡൗൺലോഡ് ചെയ്യാനും മറ്റും സ്വകാര്യ വെർച്വൽ നെറ്റ്‌വർക്കുകളെ (വിപിഎൻ) ആശ്രയിക്കുന്നതും കുറ്റകൃത്യമാണ്. 2021 ലെ യുഎഇ ഡിക്രി നിയമം (34) അനുസരിച്ച്, VPN ദുരുപയോഗത്തിന് രണ്ട് ദശലക്ഷം ദിർഹം പിഴയും തടവും ലഭിക്കുമെന്ന മുന്നറിയിപ്പും നിലവിലുണ്ട്..

യുഎഇയില്‍ അനുവദനീയമായ ചില അപ്പുകളെപ്പറ്റി വിശദമായി അറിയാം

ഗോചാറ്റ്

ഇത്തിസലാത്തിന്‍റെ ഗോചാറ്റ് മെസഞ്ചര്‍ ക‍ഴിഞ്ഢ ജൂലൈ 1 നാണ് യുഎഇയില്‍ അവതരിപ്പിച്ചത്. സൗജന്യ വോയ്‌സ് വീഡിയോ കോളിംഗ് ആപ്പാണ് ഗോചാറ്റ്. ലോകമെമ്പാടുമുള്ള ആർക്കും ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. രജിസ്ട്രേഷന്‍ ചെയ്യാന്‍ മൊബൈൽ നമ്പർ മാത്രം മതി.ഒപ്പം വിവിധ തലങ്ങളിലല്‍ പണം അയക്കാനും ബില്ലുകൾ അടയ്ക്കാനും ഗെയിമുകൾക്കും ഭക്ഷണം ഓർഡർ ചെയ്യാനും ഗോചാറ്റില്‍ സൗകര്യമുണ്ട്. മൊബൈൽ ഡാറ്റ ഉപയോഗിക്കാതെ തന്നെ 250, 1,500 അന്താരാഷ്ട്ര മിനിറ്റ് കോളുകൾ വിളിക്കാൻ 50 ദിർഹം, 99 ദിർഹം വിലയുള്ള രണ്ട് പാക്കേജുകളും എത്തിസലാത്ത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ബോട്ടിം

ഓഡിയോ-വീഡിയോ കോളുകൾക്ക് പുറമേ, ഫോട്ടോകളും വീഡിയോകളും വോയിസ് സന്ദേശങ്ങളും ലൊക്കേഷനുകളും എസ്എംഎസുകളും മറ്റും പങ്കിടാൻ ബോട്ടിം അനുവദിക്കുന്നു. ആളുകൾക്ക് 500 ഉപയോക്താക്കളുമായി ഗ്രൂപ്പ് ചാറ്റ് നടത്താനും സൗകര്യമുണ്ട്.

വോയിസ്

ഇത്തിസലാത്തിന്‍റെ വോയിസ് ആപ്പും ജനകീയമാണ്. ക്രിസ്റ്റൽ ക്ലിയർ ഓഡിയോ-വീഡിയോ കണക്റ്റിവിറ്റ മാത്രമല്ല മൊബൈലിലും കമ്പ്യൂട്ടറിലും ഡൗൺലോഡ് ചെയ്യാനും അനുവാദമുണ്ട്. ഫോട്ടോകൾ, വീഡിയോകൾ, ജിഫ് , ആനിമേറ്റഡ് സ്റ്റിക്കറുകൾ എന്നിവയും പങ്കിടാം. നൂറിലധികം ഭാഷകളിലേക്ക് ചാറ്റുകൾ വിവർത്തനം ചെയ്യാനും വോയിസ് ആപ്പിന് ക‍ഴിയും.

ഗൂഗിൾ മീറ്റ്

ഗൂഗിളിന്റെ വീഡിയോ കമ്മ്യൂണിക്കേഷൻ ആപ്പാണ് ഗൂഗിൾ മീറ്റ്. ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡെസ്‌ക്‌ടോപ്പ്, ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ യുഎഇയിലെ വ്യക്തികൾക്കും ബിസിനസുകൾക്കും ലളിതമായി ഗുഗീൾ മീറ്റ് കൈകാര്യം ചെയ്യാനാകും.

മൈക്രോസോഫ്റ്റ് ടീമുകൾ

ഗൂഗിൾ മീറ്റ് പോലെ ഉപയോഗിക്കാവുന്നതാണ് മൈക്രോസോഫ്റ്റ് ടീമുകളും. കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗിനായി അഭൂതപൂർവമായ ഉപയോഗിക്കപ്പെട്ട ആപ്പുകളാണിവ. ബിസിനസ് മീറ്റിങ്ങുകളും ഗ്രൂപ്പ് മീറ്റിംഗുകളും കുറഞ്ഞ ചിലവില്‍ സാധ്യമാകും. വിവിധ പാക്കേജുകളും ലഭ്യമാണ്.

സ്കൈപ്പ്

യുഎഇയിലെ ഓഫീസ് മീറ്റിങ്ങുകൾ , ഇന്റര്‍ വ്യൂകൾ, ബിസിനസുകാര്‍ക്കിടയിലെ ഓഡിയോ, വീഡിയോ കോളുകൾക്കായി ഏറ്റവും അധികം ഉപയോഗിക്കുകന്ന ആപ്പുകളില്‍ ഒന്നാണ് സ്കൈപ്പ് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് സൗജന്യമാണ്.

സൂം

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഡിയോ- വീഡിയോ കോളിംഗ് ആപ്പുകളിൽ ഒന്നാണ് സൂം. സ്കേപ്പിനും ഗൂഗിൾ മീറ്റിനും പകരമായി സൂം ആപ്പും നിരവധി ആളുകൾ ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....

മോഹൻലാലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; സൂപ്പർ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ...

തലാബത്ത് ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചു; ഓഹരി വില 1.50 മുതൽ 1.60 ദിർഹം വരെ

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് തലാബത്തിന്റെ ഐപിഒ സപ്സ്ക്രിപ്ഷൻ...

മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം

കേരളത്തിലും തമിഴ്നാട്ടിലും തലവേദന സൃഷ്ടിക്കുന്ന മോഷ്ടാക്കൾ. മോഷണം കുലത്തൊഴിലാക്കിയ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവർ. പരാതികളും കേസും കൂടിയപ്പോൾ തമിഴ്നാട് ഇന്റലിജൻസാണ് ഇവർക്ക് കുറുവ സംഘമെന്ന്...